POWERED BY guruvayoorOnline.com

the digital signature of the temple city

ഗുരുവായൂർ എൽ എഫ് കോളേജും, തൃശൂർ അമല മെഡിക്കൽ സയൻസും സംയുക്തമായി നൂതന ഗവേഷണ സംരംഭങ്ങൾ തുടങ്ങുന്നു.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജും തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും, അക്കാദമിക് സഹകരണം, ഗവേഷണ സമന്വയം, സമൂഹ കേന്ദ്രീകൃത സംരംഭങ്ങൾ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഊന്നൽ  നൽകി കൊണ്ടുള്ള  നൂതന ഗവേഷണ സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി,  AIMS ഡയറക്ടർ റവറന്റ് ഫാദർ ജൂലിയസ് അറക്കൽ സിഎംഐയും ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ ഡോ. ജെ. ബിൻസിയും  ധാരണ പത്രം കൈമാറി. 

റവറന്റ് ഡോ. ആന്റണി മഞ്ഞുമ്മൽ സി എം ഐ (അസോസിയേറ്റ് ഡയറക്ടർ) ഡോക്ടർ  ബെറ്റ്സി തോമസ് (പ്രിൻസിപ്പൽ AIMS) ഡോ. ജോബി കെ തോമസ് (ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) ഡോ. അജിത് ടി എ (ഡയറക്ടർ ഓഫ് റിസർച്ച് ലാബ്) ഡോ. ജൂലി ഡൊമിനിക് എ (ഡീന്‍ ഓഫ് ഇന്റർനാഷണൽ അഫയേഴ്സ് ആൻഡ് കൊളാബ്രറേഷൻസ്) എന്നിവർ സംസാരിച്ചു.  സിസ്റ്റർ ലൗലി ജേക്കബ് വൈസ് പ്രിൻസിപ്പൽ, (ലിറ്റിൽ ഫ്ലവർ കോളേജ്), ഡോ. ദീപ്തി രാമകൃഷ്ണൻ (വൈസ് പ്രിൻസിപ്പൽ, AIMS), ഡോ. കായിൻ വടക്കൻ (സീനിയർ സയന്റിഫിക് റിസർച്ച് ഓഫീസർ) എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

The New India Assurance Co. Ltd - Portal Office Manathala-Chavakkad. Call 9747958887. Chat on WhatsApp.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]