POWERED BY guruvayoorOnline.com

the digital signature of the temple city

ബിജു മേനോൻ- ആസിഫ് കോംബോ വീണ്ടും ഏറ്റെടുത്ത് പ്രേക്ഷകർ ; ബോക്സോഫീസിൽ കുതിച്ച് തലവൻ

മികച്ച പ്രതികരണം നേടി ബോക്സോഫീസിൽ കുതിച്ച് തലവൻ. ബിജു മേനോൻ- ആസിഫ് അലി കോംബോ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ.‌ തിയേറ്ററിലെത്തിയ ആദ്യദിനം തന്നെ പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് വലിയ സ്വീകാര്യതയാണ് ചിത്രത്തിനുണ്ടായത്. ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. മൂന്ന് ദിവസം കൊണ്ട് അഞ്ച് കോടിയോളമാണ് ചിത്രം നേടിയിരിക്കുന്നത്.

കഴിഞ്ഞ 21-നാണ് ചിത്രം റിലീസ് ചെയ്തത്. ജിസ് ജോയ് സംവിധാനം ചെയ്യുന്ന

The New India Assurance Co. Ltd - Portal Office Manathala-Chavakkad. Call 9747958887. Chat on WhatsApp.

ഇൻവേസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണ് തലവൻ. രണ്ട് പോലീസ് ഉദ്യോ​ഗസ്ഥർക്കിടയിൽ സംഭവിക്കുന്ന പ്രശ്നങ്ങളും പരസ്പരം ഉണ്ടാകുന്ന വാശിയും വിരോധവുമൊക്കെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിച്ച ചിത്രമാണിത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം മുഴുനീള സസ്പെൻസ് ത്രില്ലർ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ദിലീഷ് പോത്തൻ, കോട്ടയം നസീർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിയ, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]